സ്ത്രീകളെ ഭയക്കുന്നതാര്

കാന്തപുരം ഉസ്താദിന്‍റെ  പ്രസ്ഥാവന വിവാദമായിരിക്കുന്ന ഈ ദിവസങ്ങളില്‍ ഞാന്‍ പക്ഷെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നത് വേറെ ചില കാര്യങ്ങളിലേക്ക് ആണ്.    കാന്തപുരം ഇസ്ലാമിനെ ശരിയ്ക്ക് മനസ്സിലാക്കിയിട്ടില്ലെന്ന് ബി ജെ പിയും ഏകദേശം ഇതേ അര്‍ത്ഥം വരുന്ന പ്രസ്താവന വി എസ്, പന്ന്യന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും രംഗത്ത് എത്തിയിട്ടുണ്ട്. സത്യത്തില്‍ ആരുടെതാണ് പ്രശ്നം? മൗദുദിയെയും മറ്റും വായിച്ചവര്‍ക്ക് അത് കാന്തപുരം എന്ന  വ്യക്തിയുടെ മാത്രം ആണ് എന്ന വാദം പൊള്ളയായിരിക്കും. ഇനി ഇസ്ലാം മാത്രമാണോ പ്രശ്നം? സ്ത്രീ വിരുദ്ധത എല്ലാ മതങ്ങളിലും ഉണ്ട്. ഉരുത്തിരിഞ്ഞ സ്ഥലത്തിനും സമയത്തിനും അനുസരിച്ച് വ്യത്യസ്ഥ അളവുകളില്‍ ആയിരിക്കുമെങ്കിലും. മതങ്ങള്‍ രൂപം കൊണ്ട കാലഘട്ടം അതായിരുന്നു. ചോദ്യം നമ്മള്‍ എത്ര മുന്നോട്ട് പോയി എന്നതാണ്. ഉത്തരം അറിയണമെങ്കിൽ കഴിഞ്ഞ ചില ദിവസങ്ങളായി മലയാള മനോരമയില്‍ വരുന്ന, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ചുള്ള പരമ്പര വായിച്ചാല്‍ മതി. എന്ത് വിവാദമാകണം എന്ത് ആവരുത് എന്ന് തീരുമാനിക്കുന്നവര്‍ പ്രസിദ്ധീകരിക്കുന്ന പരമ്പരയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് എല്ലാം സ്ത്രീകള്‍. പരമ്പര നിറയെ ഉപദേശങ്ങളാണ്. വാട്സ് ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ഏതാവണം എന്ന് വരെയുള്ള കാര്യങ്ങളില്‍. അതും വായിച്ച്, അമ്മായിയമ്മ-മരുമകള്‍ കണ്ണീര്‍ സീരിയലിലെ മാതൃകാ മരുമകള്‍ക്ക് വേണ്ടി കൈയ്യടിച്ച്, അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് അല്പം വൈകിയെത്തുന്ന പെണ്‍കുട്ടിയെപ്പറ്റി ഒരു വഷളന്‍ കമന്‍റും പാസാക്കി വരൂ, നമുക്ക് കാന്തപുരം  ഉസ്താദിനെ ചീത്ത വിളിയ്ക്കാം. ഉസ്താദിനെ ഉസ്താദാക്കുന്നത് പുറകിലെ ആള്‍ക്കൂട്ടമാണ് എന്നത് തല്‍ക്കാലം മറക്കാം. പത്രമുത്തശ്ശിയില്‍ അദ്ദേഹത്തിനെതിരായി വാര്‍ത്തകളും മുഖപ്രസങ്ങളും വരുമ്പോള്‍ വായിച്ച് നെടുവീര്‍പ്പിടാം. കാന്തപുരം ആദ്യമായിട്ടല്ല സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്നത്. ഒരു മറയോടു കൂടെ ആണെങ്കിലും പലരെയും പ്രതികരിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ആണ്.

Advertisements
സ്ത്രീകളെ ഭയക്കുന്നതാര്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s