ന്യായീകരണ സഖാക്കൾ

ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ച വിഷയത്തിൽ ഓൺലൈൻ ഓഫ്‌ലൈൻ സഖാക്കൾ എല്ലാം വിശദ്ധീകരണം ആയിട്ട് വരുന്നുണ്ട്. പതിവ് പോലെ പിണറായി അല്ല, പോലീസ് ആണ് കുറ്റക്കാർ എന്നതാണ് വാദം. സംഘി പോലീസ് ആണത്രേ. ഏത്, നമ്മുടെ പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന പോലീസ് സംഘടനക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള പോലീസ് സേന ഫുൾ സംഘികൾ ആണ്. ആ വാദം ഒന്ന് ക്ലച്ച് പിടിച്ച് വരുന്നതിന് മുൻപേ ഷംസീർ എം എൽ എ പണി പറ്റിച്ചു. പോലീസ് ചെയ്തത് ശരിയാണ് ഡി ജി പി ഓഫിസിന് മുൻപിൽ സമരം ചെയ്യാൻ പാടില്ല, ചെയ്‌താൽ പോലീസ് തടയും പോലും. ഏത്, പോലീസ് സ്റ്റേഷനിൽ കയറി പ്രതികളെ ഇറക്കി കൊണ്ട് വരുന്ന സഖാക്കൾ ആണ് പറയുന്നത്. പോലീസ് ചെയ്തത് ശരിയായിരുന്നു എന്ന് മൂത്ത സഖാവും പറഞ്ഞു. തോക്ക് സ്വാമിയും പുറത്ത് നിന്നുള്ളവരും ഒക്കെ സംഭവ സ്ഥലത്തേക്ക് ഇരച്ച് കയറിയത് മൂലം ആണത്രേ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത്. തോക്ക് സ്വാമി ഇരച്ച് കയറിയതിന് ജിഷ്ണുവിന്റെ അമ്മയെ തല്ലുന്നത് എന്തിനാണ്, മുഖ്യമന്ത്രിയോ ഡി ജി പിയോ അവരെ ഒന്ന് കാണാനെങ്കിലും തയ്യാറായിരുന്നെങ്കിൽ പ്രശ്നം ഇത്രയും വഷളാവുമായിരുന്നോ എന്നൊക്കെ നമ്മൾ സാധാരണക്കാർക്ക് സംശയം തോന്നാം. പക്ഷെ മകന്റെ മരണം “വിൽക്കാൻ” നടക്കുന്ന അമ്മ ആണ് പ്രശ്നക്കാരി എന്ന് പല ഓൺലൈൻ സഖാക്കളും തീരുമാനിച്ച് കഴിഞ്ഞു. മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് എന്നാണ് ഇപ്പോൾ സഖാക്കളുടെ ആവശ്യം. രാജൻ മുതൽ രോഹിത് വരെ ഒരുവിധം മരണങ്ങൾ എല്ലാം സ്വന്തം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച് കഴിഞ്ഞ സഖാക്കൾ പറയുംപോൾ മറ്റുള്ളവർ തീർച്ചയായും അത് വകവയ്ച്ച് കൊടുക്കണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s