ബഹുമാനപ്പെട്ട എം പി ശ്രീ എം ബി രാജേഷിന്റെ ചോദ്യങ്ങളും എനിക്കറിയാവുന്ന മറുപടികളും.

ഈ സംശയങ്ങൾ ഒക്കെ വരുന്നത് പെട്ടെന്ന് ഒരു ദിവസം രാജ്യസ്നേഹം വരുന്നത് കൊണ്ട് ആണ് സാർ. അത്ഭുതം ഒന്നും ഇല്ല എന്ന് മാത്രമല്ല സന്തോഷമേ ഉള്ളു.  മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടല്ലായിരുന്നു എങ്കിൽ  പട്ടി പോലും തിരിഞ്ഞ് നോക്കുമോ എന്ന് പറഞ്ഞ പാർട്ടി ഇത്രയെങ്കിലും മാറിയതിൽ സന്തോഷം.

1.പത്താന്‍ കോട്ടില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിദേശ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ (ഉദാ.ഹിന്ദു) പ്രസിദ്ധീകരിച്ചിരുന്നു.എന്നിട്ട് പോലും സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കാതിരുന്നത് എന്തുകൊണ്ട്?

വിദേശ ഇന്റെലിജെൻസ്‌ എജെന്സികൾ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് ആണോ സർ കൊടുക്കുന്നത്? ആ ന്യൂസ്‌ റിപ്പോർട്ട് എനിക്ക് കാണാനും  ഏത് വിദേശ എജെൻസി ആണ് മുന്നറിയിപ്പ് കൊടുത്തത് എന്ന് എനിക്ക് അറിയാനും താല്പര്യം ഉണ്ട്. പിന്നെ ഇന്റെലിജെൻസ്‌ റിപ്പോർട്ട് അല്ലെങ്കിൽ മുന്നറിയിപ്പ് എന്നൊക്കെ പറയുന്നത് പാർട്ടി സെക്രട്ടറി എഴുതി കൊടുക്കുന്ന റെക്കമെന്റേഷൻ ലെറ്റർ പോലെ വല്ലതും ആണ് എന്നാണ് എം പി കരുതുന്നത് എങ്കിൽ തെരഞ്ഞെടുത്ത നാട്ടുകാരോട് എനിക്ക് സഹതാപം ഉണ്ട്. സുരക്ഷാ നടപടികൾ വര്ദ്ധിപ്പിക്കുക എന്നത് കൊണ്ട് സാർ എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആർമി യൂണിറ്റുകൾ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് പഠാൻകോട്ട് എന്ന് എം പി ക്ക് അറിയില്ലേ? അവിടെ അവരെ കൂടാതെ NSG തീവ്രവാദി ആക്രമണത്തിന് മുൻപേ ഉണ്ടായിരുന്നു.

2. എസ്.പി.യുടെ വാഹനം ഭീകരര്‍ തട്ടിയെടുത്തെന്ന് തിരിച്ചറിഞ്ഞ ശേഷവും എന്തുകൊണ്ട് ജാഗ്രത പാലിക്കാനും വ്യോമസേനാതാവളത്തിന്‍റെ സുരക്ഷ കൂട്ടാനും തയ്യാറായില്ല? ഇരുപത് മണിക്കൂര്‍ സമയം എന്തു ചെയ്യുകയായിരുന്നു? വിരമിച്ച സൈനികര്‍ മാത്രമടങ്ങിയ ഡിഫന്‍സ് സെക്യൂരിറ്റി കോറിനെ മാത്രം വ്യോമസേനാതാവളത്തിന്റെ സുരക്ഷക്ക് ആശ്രയിച്ചതിന് എന്തു ന്യായീകരണം?

ഒന്നുകിൽ എം പി ക്ക് എന്താണ് നടന്നത് എന്നറിയില്ല. അല്ലെങ്കിൽ പച്ച കള്ളം പറയുന്നു. തീവ്രവാദികളെ ആദ്യം നേരിട്ടത് ഗരുഡ് ആണ്. അത് എന്താണ് എന്നറിയില്ല എങ്കിൽ ഗൂഗിൾ ചെയ്ത് നോക്കു. എയർ ഫോര്സിനുള്ളിലെ കമാന്റോ യൂനിറ്റ് ആണ് ഗരുഡ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലനം ലഭിക്കുന്ന യൂണിറ്റുകളിൽ ഒന്ന്. ഡിഫന്‍സ് സെക്യൂരിറ്റി കോറിനെ സെക്യൂരിറ്റി ജോലികൾക്ക് മാത്രം ആണ് നിയോഗിക്കുക. വീട്ടിനടുത്ത് വല്ല എൻ സി സി ഹെഡ് കോട്റെര്സും ഉണ്ടെങ്കിൽ പോയി നോക്കിയാൽ അവിടെയും DSC ക്കാരെ കാണാം.

3. ഭീകരര്‍ പത്താന്‍കോട്ടില്‍ കയറിയതിന്‍റെ വ്യക്തമായ ഇന്‍റലിജന്‍സ് വിവരം വെള്ളിയാഴ്ച ഉച്ചക്ക് തന്നെ ലഭിച്ചിട്ടും വ്യോമസേനാതാവളത്തില്‍ കയറുന്നത് തടയാനാവാത്ത ഗുരുതര വീഴ്ചക്ക് ഉത്തരവാദി ആര്?

വ്യോമസേന താവളത്തിന്റെ റ്റെക്നികൽ ഏരിയയിൽ തീവ്രവാദികൾ കയറിയിട്ടില്ല. അര ലക്ഷം എങ്കിലും പട്ടാളക്കാർ ഉള്ള പഠാൻകോട്ട് പട്ടാള യൂനിഫോർമിൽ ഉള്ള തീവ്രവാദികളെ എങ്ങനെ കണ്ടെത്തണം എന്നത് എം പി ക്ക് അടുത്ത സഭ ചേരുമ്പോൾ നിർദ്ദേശിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞത് ഫേസ്ബുക്കിൽ വീഡിയോ കണ്ട് ഒന്ന് മനസറിഞ്ഞു ചിരിക്കുകയും ചെയ്യാമല്ലോ. വളരെ മുൻപേ വിദേശ ഇന്റെലിജെൻസ്‌ എജെന്സികൾ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്കിയ വ്യക്തമായ ഇന്‍റലിജന്‍സ് വിവരം ഇവിടെ വെള്ളിയാഴ്ച ഉച്ചക്ക് ആയത് ശ്രദ്ധിച്ചിരിക്കുമല്ലോ?

4. ഭീകരരെ നേരിടാന്‍ തൊട്ടടുത്ത് ഭീകരവിരുദ്ധ ഓപ്പറേഷന് വൈദഗ്ദ്ധ്യമുള്ളവരും വ്യോമസേനാതാവളം നല്ല പരിചയമുള്ളവരുമായ കരസേന വിഭാഗമുണ്ടായിട്ടും ഡെല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി.കമാന്‍ഡോകളെ അയച്ചതിന്റെ യുക്തി എന്താണ്?

സമയം കിട്ടുമ്പോൾ കുത്തക ബൂർഷ്വാ ആയ ഗൂഗിൾന്റെ വെബ് സൈറ്റ് എടുത്ത് എൻ എസ് ജി, ഗരുഡ് ഒക്കെ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം. അവർക്ക് എന്തിലാണ് പരിശീലനം കിട്ടിയത് എന്നൊക്കെ അറിയാമല്ലോ? വ്യോമസേനാതാവളം ഗരുഡ് കമാന്റോകളെക്കാൾ പരിചയം ആർമിക്കാർക്ക് ആയിരിക്കും എന്ന് പറഞ്ഞ എം പി ക്ക് ഒരു നല്ല നമസ്കാരം. എയർഫോർസും അർമിയും തമ്മിൽ ഉള്ള വ്യത്യാസം അറിയുമായിരിക്കുമല്ലോ അല്ലെ?

5.എന്‍.എസ്.ജി.കമാന്‍ഡോകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ബോംബ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താത്തതിന്റെ ഉത്തരവാദികള്‍ ആരാണ്?

ബുള്ളറ്റ് പ്രൂഫ് ബോംബ് ജാക്കറ്റ് എന്താണ് സാധനം സർ? അത് ഒരു ടൈപിംഗ് മിസ്റ്റേക് ആയിരിക്കും എന്ന് കരുതുന്നു. എൻ എസ് ജി ആക്ഷൻ ഗ്രൂപ്പ്‌ ബുള്ളറ്റ് പ്രൂഫ്‌ ജാക്കെറ്റ്‌ ഇല്ലാതെ ആണ് തീവ്രവാദികളെ നേരിടാൻ പോയത് എന്നാണ് സാർ കരുതുന്നതെങ്കിൽ, സാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഒന്ന് അത് തെറ്റാണ്, രണ്ടാമത്  സ്പെഷൽ ഫോര്സെസ് ഉപയോഗിക്കുന്ന അത്രയും ക്വാളിറ്റി ആയുധങ്ങളും ഉപകരണങ്ങളും സാധാരണ ഇൻഫെന്ററി യൂണിറ്റ് ഭടന്മാർക്ക് ഉണ്ടാവില്ല. തൊട്ട് മുന്പത്തെ ചോദ്യത്തിനു ഉത്തരം ആയിക്കാണും എന്ന് കരുതുന്നു . ഇനി ലെഫ്നന്റ്റ് കേണൽ നിരഞ്ജന്റെ മരണം ആണ് സർ ഉദ്ദേശിക്കുന്നത് എങ്കിൽ, അത് ബൂബി ട്രാപ് ആവാൻ ആണ് സാദ്യത. ബോംബ്‌ ഡിസ്പോസൽ സ്ക്വാഡ് ഉപയോഗിക്കുന്ന ജാക്കെറ്റ്‌ പലപ്പോഴും വേഗത്തിൽ നീങ്ങാൻ തടസം ആവുന്നത് കൊണ്ട് ആയിരിക്കണം അദ്ദേഹം അത് ഉപയോഗിക്കാതിരുന്നത്. പിന്നെ വേറെ ഒരു കാര്യം സാറിന്റെ പാർട്ടി പുറത്ത് നിന്നും സപ്പോർട്ട് കൊടുത്ത U P A സർക്കാരിന്റെ കാലത്ത് പലരും നമുക്ക് വേണ്ടാത്ത ആയുധങ്ങളും മറ്റു ഉപകരണങ്ങളും ഇല്ല എന്ന് പറഞ്ഞു കത്തെഴുതിയത് ഓർമ ഉണ്ടാവും എന്ന് കരുതുന്നു. ആരാണ് സാർ ഉത്തരവാദി?

6. ജൂണ്‍ മാസത്തില്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഭീകരര്‍ ഗുരുദാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്.പി.യടക്കം പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നല്ലോ. അതിനു ശേഷവും അതിര്‍ത്തിയില്‍ സുരക്ഷാ വീഴ്ച ആവര്‍ത്തിച്ചതിനും വീണ്ടും ഭീകരര്‍ നുഴഞ്ഞു കയറിയതിനും ആര് സമാധാനം പറയും?

ഇന്ത്യയുടെ അതിർത്തിയെ പറ്റി ഒരു എം പി യെ പറഞ്ഞ് മനസിലാക്കേണ്ടി വരുന്നത് കഷ്ടമാണ്. എനിക്കും തിരഞ്ഞെടുത്ത ജനങ്ങൾക്കും. പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ അതിർത്തി പ്രദേശങ്ങൾ ആണ് ഇന്ത്യയുടെത് പടിഞ്ഞാറ് .ചതുപ്പും, മഞ്ഞു മലകളും മരുഭൂമികളും എല്ലാം ഉള്ളത് . ജമ്മുവിലും മറ്റും പലപ്പോഴും മഞ്ഞു വീഴ്ചയും മറ്റും ഉണ്ടാവുംപോൾ അതിർത്തി ഏരിയയിൽ നിന്നും നമ്മൾ കുറച്ച് പിറകോട്ട് മാറാറുണ്ട്. ഇങ്ങനെ ഉള്ള അതിരുകളിൽ 1000 പേരെ തടയുമ്പോൾ 2 പേർ ഉള്ളിൽ കയറിക്കൂടുന്നത് സ്വാഭാവികം ആണ് സാർ. സ്വന്തം ജീവൻ കൊടുത്തും ജവാന്മാർ തങ്ങളുടെ പരമാവധി ചെയ്യുന്നുണ്ട്.

7. പത്താന്‍കോട്ട് ഓപ്പറേഷന്‍ ഏകോപിപ്പിക്കുന്നതിലുണ്ടായ പരാജയത്തിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ഓപ്പറേഷന്‍ അവസാനിച്ചുവെന്നും എല്ലാ ഭീകരരെയും തുരത്തിയെന്നും ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തി പറഞ്ഞ് മണിക്കൂറുകള്‍ക്കകം അത് തിരുത്തേണ്ടിവന്നതും ഓപ്പറേഷന്‍ തുടരുന്നുവെന്ന് പറയേണ്ടി വന്നതും ഏകോപനമില്ലായ്മയുടെ തെളിവല്ലേ?

മിലിട്ടറി ഓപറേഷൻ എന്നത് പാർട്ടിക്ക് വേണ്ടി ആളെ തല്ലാൻ പോവുന്നത് പോലെ അല്ല. രണ്ടു കൂട്ടരും ട്രെയിനിംഗ് കിട്ടിയവർ ആണ്. എതിർ ഭാഗം തീർന്നു എന്ന് മനസിലാക്കുന്നത് ചില കണക്കു കൂട്ടലുകളിലും ഊഹങ്ങൾ വച്ചും ആണ് .ഈ പ്രാവശ്യം പലപ്പോഴും തീവ്രവാദികൾ മണിക്കൂറുകളോളം വെടി വയ്ക്കാതെ ഇരുന്ന ശേഷം ആണ് തീവ്രവാദികൾ വെടിവെയ്പ്പ് പുനരാരംഭിച്ചത്. അതുകൊണ്ട് സംഭവിച്ച പിഴവാവാനാണ് സാദ്യത.

8. ഓപ്പറേഷന്‍ നടന്ന 38 മണിക്കൂറില്‍ ഒരിക്കല്‍ പോലും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (CCSA) ചേരാത്തതിന് എന്താണ് ന്യായീകരണം? അടിയന്തിര സാഹചര്യത്തില്‍ പോലും കൂടാതിരിക്കുക വഴി ഈ ഉന്നതസമിതിയെ നോക്കുകുത്തിയാക്കുകയല്ലേ ചെയ്യുന്നത്?

 

ഒരു വാർത്ത മാത്രം ഷെയർ ചെയ്യുന്നു.

9. ഓപ്പറേഷന്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പ്രതിരോധ മന്ത്രി രണ്ടാമതും പ്രഖ്യാപിച്ച ശേഷവും പത്താന്‍ കോട്ടില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകുമെന്ന ഇന്നലത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്താണ്? ഭീകരാക്രമണം സംബന്ധിച്ച തികഞ്ഞ അവ്യക്തത തുടരുന്നുവെന്നല്ലേ?

നേരത്തെ പറഞ്ഞത് പോലെ, ഇന്റെലിജെൻസ്‌ റിപ്പോര്ടിന്റെയോ, മിലിട്ടറി ഓപ്പറേഷന്റെയൊ സ്വഭാവം അറിയാത്തത് കൊണ്ട് ഉള്ള കുഴപ്പം ആണ്. Dhangu ഏരിയയിൽ പ്രഖ്യാപിച്ച സൈനിക നീക്കത്തിൽ പത്താൻകോട്ടിന്റെ വേറെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാവും എന്ന് സംശയിക്കുന്ന തീവ്രവാദികളെയും കൊല്ലണം എന്നത് ഏറ്റവും കുറഞ്ഞത് അതിമോഹം അല്ലെ സർ?

10.അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തുന്നതില്‍ വീഴ്ച ആവര്‍ത്തിക്കുന്നതിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ദേശസുരക്ഷയുടെ കാര്യത്തില്‍ പൊള്ളയായ അവകാശ വാദങ്ങള്‍ക്കപ്പുറം എന്ത് ഗ്യാരണ്ടിയാണുള്ളത്?

ഒരു വർഷം മുൻപ് മാത്രം വന്ന മോഡിക്ക് മാത്രം ആയിരിക്കും. ബാക്കി നിങ്ങളെ ഒക്കെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത് ഫേസ്ബുക്കിൽ വിവരക്കേട് എഴുതി വിടാനായിരിക്കും.

ഏതായാലും മാറ്റത്തിൽ സന്തോഷമുണ്ട് സർ. യാക്കൂബ് മേമനെയും കസബിനെയും അവരെപ്പോലുള്ള പലരെയും പിടിക്കാനും ഒരുപാട് പേർ തങ്ങളുടെ ജീവനും കഴിവും എല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്ന് അടുത്ത തവണ തീവ്രവാദികൾക്ക് വക്കാലത്തും ആയി വരുമ്പോൾ ഓർക്കണം എന്ന് അപേക്ഷിക്കുന്നു.

ജയ്‌ ഹിന്ദ്‌ സർ.

Advertisements
ബഹുമാനപ്പെട്ട എം പി ശ്രീ എം ബി രാജേഷിന്റെ ചോദ്യങ്ങളും എനിക്കറിയാവുന്ന മറുപടികളും.

സ്ത്രീകളെ ഭയക്കുന്നതാര്

കാന്തപുരം ഉസ്താദിന്‍റെ  പ്രസ്ഥാവന വിവാദമായിരിക്കുന്ന ഈ ദിവസങ്ങളില്‍ ഞാന്‍ പക്ഷെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നത് വേറെ ചില കാര്യങ്ങളിലേക്ക് ആണ്.    കാന്തപുരം ഇസ്ലാമിനെ ശരിയ്ക്ക് മനസ്സിലാക്കിയിട്ടില്ലെന്ന് ബി ജെ പിയും ഏകദേശം ഇതേ അര്‍ത്ഥം വരുന്ന പ്രസ്താവന വി എസ്, പന്ന്യന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും രംഗത്ത് എത്തിയിട്ടുണ്ട്. സത്യത്തില്‍ ആരുടെതാണ് പ്രശ്നം? മൗദുദിയെയും മറ്റും വായിച്ചവര്‍ക്ക് അത് കാന്തപുരം എന്ന  വ്യക്തിയുടെ മാത്രം ആണ് എന്ന വാദം പൊള്ളയായിരിക്കും. ഇനി ഇസ്ലാം മാത്രമാണോ പ്രശ്നം? സ്ത്രീ വിരുദ്ധത എല്ലാ മതങ്ങളിലും ഉണ്ട്. ഉരുത്തിരിഞ്ഞ സ്ഥലത്തിനും സമയത്തിനും അനുസരിച്ച് വ്യത്യസ്ഥ അളവുകളില്‍ ആയിരിക്കുമെങ്കിലും. മതങ്ങള്‍ രൂപം കൊണ്ട കാലഘട്ടം അതായിരുന്നു. ചോദ്യം നമ്മള്‍ എത്ര മുന്നോട്ട് പോയി എന്നതാണ്. ഉത്തരം അറിയണമെങ്കിൽ കഴിഞ്ഞ ചില ദിവസങ്ങളായി മലയാള മനോരമയില്‍ വരുന്ന, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ചുള്ള പരമ്പര വായിച്ചാല്‍ മതി. എന്ത് വിവാദമാകണം എന്ത് ആവരുത് എന്ന് തീരുമാനിക്കുന്നവര്‍ പ്രസിദ്ധീകരിക്കുന്ന പരമ്പരയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് എല്ലാം സ്ത്രീകള്‍. പരമ്പര നിറയെ ഉപദേശങ്ങളാണ്. വാട്സ് ആപ്പ് പ്രൊഫൈല്‍ പിക്ചര്‍ ഏതാവണം എന്ന് വരെയുള്ള കാര്യങ്ങളില്‍. അതും വായിച്ച്, അമ്മായിയമ്മ-മരുമകള്‍ കണ്ണീര്‍ സീരിയലിലെ മാതൃകാ മരുമകള്‍ക്ക് വേണ്ടി കൈയ്യടിച്ച്, അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് അല്പം വൈകിയെത്തുന്ന പെണ്‍കുട്ടിയെപ്പറ്റി ഒരു വഷളന്‍ കമന്‍റും പാസാക്കി വരൂ, നമുക്ക് കാന്തപുരം  ഉസ്താദിനെ ചീത്ത വിളിയ്ക്കാം. ഉസ്താദിനെ ഉസ്താദാക്കുന്നത് പുറകിലെ ആള്‍ക്കൂട്ടമാണ് എന്നത് തല്‍ക്കാലം മറക്കാം. പത്രമുത്തശ്ശിയില്‍ അദ്ദേഹത്തിനെതിരായി വാര്‍ത്തകളും മുഖപ്രസങ്ങളും വരുമ്പോള്‍ വായിച്ച് നെടുവീര്‍പ്പിടാം. കാന്തപുരം ആദ്യമായിട്ടല്ല സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്നത്. ഒരു മറയോടു കൂടെ ആണെങ്കിലും പലരെയും പ്രതികരിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ആണ്.

സ്ത്രീകളെ ഭയക്കുന്നതാര്

ചുമ്പന സമരം : വിജയികളും പരാജിതരും

രാഹുല്‌ പശുപാലന്റെയും കൂട്ടാളികളുടെയും അറസ്റ്റോടെ മറവിയുടെ വക്കില്‌ നിന്നും ചുമ്പന സമരം വീണ്ടും മലയാളികളുടെ ചര‍്ച്ചാവിഷയം ആയി തിരിച്ചെത്തിയിരിക്കുകയാണ്. ഫേസ്ബുക്കും വാട്ട്സ് ആപ്പും പോലുള്ള ഇടങ്ങളില് എല്ലാം ഇരു കൂട്ടരും സദാചാരവാദികളും ചുമ്പന സമരക്കാരും വിജയം തങ്ങളുടെതാണ് എന്ന് ആവര‍്ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. സദാചാരവാദികള് ചുമ്പന സമരക്കാരെ പെണ്വാണിഭക്കാരും ഭാര‍്യയെ വില്ക്കുന്നവരും ആക്കുംപോള്, ചുമ്പന സമരത്തെ അനുകൂലിക്കുന്നവര‍്ക്ക് തങ്ങളെ അനുകൂലിക്കാത്തവര‍് മുഴുവന‍് ഒളിഞ്ഞു നോട്ടക്കാരും ലൈംഗിക ദാരിദ്ര്യം നേരിടുന്നവരും ആണ്. വേറെ ഏത് സ‌മരത്തിലും എന്ന പോലെ ഇവിടെയും തങ്ങളുടെ കൂടെ ഇല്ലാത്തവര‍് തങ്ങളുടെ എതിര‍് ചേരിയില് ആണ് ഇരു കൂട്ടര‍്ക്കും. ഇവിടെ വിജയ പരാജയങ്ങളുടെ ഒരു കണക്കെടുപ്പ് രസകരം ആയിരിക്കും.

ഡൗണ് ടൗണ്

കോഴിക്കോട് ആരും അധികം അറിയാതെ കിടന്ന ഒരു സാധാരണ കട ഇന്നു ഇന്ത്യ മുഴുവന‍് അറിയപ്പെടാന‍് ഉടമസ്ഥര‍്ക്ക് ഒരു രൂപ പോലും ചിലവ് വന്നില്ല എന്നത് ഡൗണ് റ്റൌണിനെ വിജയികളുടെ ലിസ്റ്റില് പെടുത്തുന്നു. ഒരു പക്ഷെ കേരളത്തില് ഇതുപോലുള്ള ആരോപണങ്ങളുടെ പേരില് തകര‍്ക്കപ്പെട്ട ഒരു സ്ഥാപനത്തിനും ലഭിക്കാത്ത സൗഭാഗ്യം ആണ് അത്. ഒന്നോ രണ്ടൊ കിലോമീറ്റര‍് ചുറ്റളവില് തന്നെ അത്തരം സ്ഥാപനങ്ങള് ഒരുപാട് ഉണ്ട് താനും. ഒരുപക്ഷെ യുവമോര‍്ച്ചക്ക് പകരം വേറെ എതെങ്കിലും സംഘടന ആയിരുന്നു എങ്കില് ഒരു കോളം ന‍്യൂസില് ഒതുങ്ങുമായിരുന്നു ഡൗണ് ടൗണ് . അനാശാസ്യം നടന്നിട്ടുണ്ടോ അതില് പ്രായപൂര‍്ത്തി ആവാത്ത പെണ്കുട്ടികള് ഉള്പ്പെട്ടിട്ടുണ്ടൊ എന്നിവ അന‍്വേഷണ പരിധിക്ക് പുറത്ത് ആയതും അവരുടെ വിജയം ആയി ഞാന‍് കണക്കാക്കുന്നു.

യുവമോര‍്ച്ച

ഇവിടെ പ്രതി സ്ഥാനത്ത് ആണെങ്കിലും ഞാന‍് യുവമോര‍്ച്ചയെയും വിജയികളുടെ പട്ടികയില് തന്നെ ആണ് പെടുത്തുന്നത്. കാരണം വളരെ ലളിതമാണ്. ഡി വൈ എഫ് ഐ ആയാലും യുവമോര‍്ച്ച ആയാലും ഇത്തരം തല്ലിത്തകര‍്ക്കലിന‍് ഒറ്റ കാരണമേ ഉള്ളു. അത് ശക്തിപ്രകടനം ആണ്. അനാശാസ്യം ആരോപിച്ച് കടകള് തല്ലിത്തകര‍്ക്കുന്നവര‍് ആരും തന്നെ ഇത്തരം കേസുകളില് പിടിക്കപ്പെടുന്ന സ്വന്തം നേതാക്കളെ കൈകാര‍്യം ചെയ്യാറില്ല. യുവ മോര‍്ച്ച തങ്ങളുടെ വരവറിയിച്ചു എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

ബി ജെ പി

കിസ്സ് ഓഫ് ലവ് ബി ജെ പി യെ ലക്ഷ്യമാക്കി എറിഞ്ഞ ചൂണ്ട ആയിരുന്നു. അതില് കൊത്താതിരിക്കാനുള്ള ബുദ്ധി അവര‍് കാണിച്ചു. ബി ജെ പി യുടെ പ്രതികരണം മറിച്ചായിരുന്നു എങ്കില് ഒരുപക്ഷെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ തന്നെ മാറ്റിമറിക്കാന‍് കെല്പ്പുള്ള ഒരു സമരമായി കിസ്സ് ഓഫ് ലവ് മാറുമായിരുന്നു. തങ്ങളുടെ മറ്റ് സംഘടനകളും കുരുക്കില് പെട്ടില്ല എന്ന് ഉറപ്പ് വരുത്താനും കിസ്സ് ഓഫ് ലവ് രാഷ്ട്രീയ പ്രേരിതം ആണ് എന്ന് പറ്റിയ അവസരങ്ങളില് എല്ലാം വിളിച്ച് പറയാന‍് പറ്റിയതും ബി ജെ പിക്ക് വിജയികളുടെ നിരയില് സ്ഥാനം നേടി കൊടുക്കുന്നു. തിരഞ്ഞെടുപ്പില് കോഴിക്കോട് മൂന്ന് സീറ്റ് നേടി ബി ജെ പി ജില്ലയില് കൂടുതല് ശക്തരാവുകയും ചെയ്തു.

ഹനുമാന‍് സേന & മറ്റ് ഹിന‍്ദു സംഘടനകള്

അങ്ങനെ ഒരു സംഘടന ഉണ്ട് എന്നത് പലര‍്ക്കും ഒരു പുതിയ അറിവായിരുന്നു. തങ്ങള്ക്ക് അയച്ച് കിട്ടിയ പഴങ്ങള് പാവപ്പെട്ടവര‍്ക്ക് വിതരണം ചെയ്ത് കിസ്സ് ഓഫ് ലവ് നെതിരെ ഒരു ഗോള് അടിക്കാനും അവര‍്ക്കായി. എന്നാല് മുന്നോട്ട് വയ്ക്കുന്ന സംസ്കാരത്തിനു” വരും നാളുകളില് അധികം ആരാധകര‍് ഉണ്ടാവാന‍് സാദ്യത ഇല്ല എന്നത് കൊണ്ട് അവരെ പരാജയപ്പെട്ടവരുടെ ലിസ്റ്റില് ഉള്പ്പെടുത്തുന്നു.

മുസ്ലീം സംഘടനകള്

എസ് ഡി പി ഐ ഉള്പ്പടെ ഉള്ള സംഘടനകള് കൊച്ചിയില് കിസ്സ് ഓഫ് ലവിനെതിരെ സംഘടിച്ചെത്തിയിരുന്നു. ഇത് തങ്ങള്ക്ക് എതിരെ അല്ല എന്നു മനസിലാക്കി വരുമ്പോഴെക്കും വൈകിയിരുന്നു. പിന്നീടുള്ള സമരങ്ങളില് നിന്നും പിന‍്വാങ്ങിയെങ്കിലും എതിര‍് ചേരിയില് ഉള്ള ഹിന‍്ദു സംഘടനകള്ക്ക് രക്ഷപ്പെടാന‍് ഉള്ള പഴുത് ഒരുക്കി നല്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവരെ പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ ആണ് പെടുത്തുന്നത്.

കോണ്ഗ്രെസ്സ്

കോണ്ഗ്രെസ്സ് ഇതിലേക്ക് വന്നത് തന്നെ പരാജിതര‍് ആയിട്ട് ആയിരുന്നു. കാരണം സ്വന്തം ചാനല് ആയിരുന്നു അനാശാസ്യംനടക്കുന്നു എന്ന വാര‍്ത്ത പുറത്ത് വിട്ടത്. വി ടി ബല്റാമിനെ പോലെ ഉള്ള നേതാക്കന‍്മാര‍് പിന്തുണ കൊടുക്കാന‍് ഒക്കെ പറഞ്ഞെങ്കിലും കെ എസ് യു എറണാകുളം യൂണിറ്റ് എതിര‍്പ്പുമായി വന്നതും പിന്തുണച്ചവര‍് പോലും ഇത് നമ്മുടെ സംസ്കാരത്തിനു എതിര‍് ഒക്കെ ആണ് പക്ഷെ ഫാസിസത്തിനു എതിരെ ഉള്ള സമരം ആയത് കൊണ്ട് എല്ലാവരും പിന്തുണക്കണം എന്ന രീതിയില് വന്നതും കോണ്ഗ്രെസ്സിന‍് പ്രത്യേകിച്ച് ഗുണം ഒന്നും ചെയ്തില്ല. പരാജിതരുടെ നിരയില് കോണ്ഗ്രെസ്സ് മുന‍്നിരയില് ആണ് എന്നത് തിരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നു.

സി പി ഐ (എം), അവരുടെ യുവജന സംഘടനകള്

തിരഞ്ഞെടുപ്പില് മികച്ച വിജയം നേടിയതിന‍് ശേഷവും ഞാന‍് ഇവരെ പരാജിതരുടെ നിരയില് പെടുത്തുന്നതിനു ചില കാരണങ്ങള് ഉണ്ട്. ഒന്നാമത് അണികളുടെ പൊതുബോധത്തിനു എതിരായിരുന്നു സമരമാര‍്ഗം. മാസങ്ങള്ക്ക് മുന‍്പെ വ അബ്ദുള്ളക്കുട്ടിയെ പറ്റിയും ഉണ്ണിത്താനെ പറ്റിയും പൊതുശൗചാലയത്തില് കാണുന്നതിനെക്കാള് നിലവാരം കുറഞ്ഞ സാഹിത്യം എഴുതി തള്ളിയിരുന്ന അണികള് പെട്ടെന്ന് ഒരു ദിവസം മാനസാന്തരപ്പെട്ടു എന്ന് വിശ്വസിക്കാന‍് എനിക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ആ പൊതുബോധത്തില് ഊന്നിയുള്ള പ്രതികരണം തന്നെ ആയിരുന്നു പിണറായി ഉള്പ്പെടെ ഉള്ളവരില് നിന്നും ഉണ്ടായിട്ടുള്ളതും. രണ്ടാമത്തെ കാരണം, സി പി ഐ എമ്മിനെ കാലാകാലങ്ങളായി പിന്തുണച്ചിരുന്ന ഹിന‍്ദു വിഭാഗങ്ങള് അവരില് നിന്നും അകലാന‍് തുടങ്ങിയത് ഈ ഒരു സമയത്ത് ആണ് എന്നാണ് എന്റെ വിശ്വാസം. അത് കൊണ്ട് തന്നെ ആണ് ശക്തമായ ഭരണ വിരുദ്ധ വികാരവും സമസ്ത ഉള്പ്പെടെ ഉള്ള മുസ്ലീം സംഘടനകളുടെ പിന്തുണയും ഉണ്ടായിട്ടും സി പി ഐ എം തിരഞ്ഞെടുപ്പ് തൂത്ത് വാരാഞ്ഞത്. മൂന്നാമത് ഞാന‍് കാണുന്നത് സി പി ഐ എമ്മും പോഷക സംഘടനകളും സമരത്തിനു മുന‍്പും സമരം നടക്കുംപോളും ഉള്പ്പെട്ടിട്ടുള്ള സദാചാര കേസുകള് ആണ്. ഇന്നത്തെ കാലത്ത് ഇരയും വേട്ടക്കാരനും ഒരുമിച്ച് ആവുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

കിസ്സ് ഓഫ് ലവ്

സദാചാര പോലീസിങ്ങിനു എതിരെ എന്ന് പറഞ്ഞ് ആണ് തുടങ്ങിയത് എങ്കിലും കിസ്സ് ഓഫ് ലവ് രാഷ്ട്രീയം വളരെ വ്യക്ത‌മായിരുന്നു. ബി ജെ പി തങ്ങള് കിസ്സ് ഓഫ് ലവിനെ എതിര‍്ക്കില്ല എന്ന് പ്രഖ്യാപിച്ചതോടെ അത് വഴിമുട്ടി. പിന്നീട് കിസ്സ് എഗൈന‍്സ്റ്റ് ഫാസിസം എന്ന പേരില് നടത്തിയും അര‍് എസ് എസ് ഹെഡ് കോട്ടേര‍്സിനു മുന‍്പില് സമരം പ്രഖ്യാപിച്ചും ശ്രമിച്ചെങ്കിലും ബി ജെ പി യും അര‍് എസ് എസ്സും വീണില്ല. മുസ്ലീം സംഘടനകളുടെയും കോണ്ഗ്രെസ്സ് ഉള്പ്പെടെ ഉള്ള രാഷ്ട്രീയ പാര‍്ട്ടികളുടെയും എതിര‍്പ്പും നേരിടേണ്ടി വന്നതോടെ രാഷ്ട്രീയ ലക്ഷ്യം പരാജയപ്പെട്ടു എന്ന് തന്നെ പറയാം. രാഹുല് പശുപാലന‍് അറസ്റ്റിലാവുകയും ചെയ്തതോടെ നില കൂടുതല് പരുങ്ങലിലായി. രാഹുല് പശുപാലന‍് എന്ന വ്യക്തി നടത്തിയ പെണ്വാണിഭം പിടിപ്പിച്ചത് തങ്ങളാണ് രാഹുല് പശുപാലന‍് അല്ല കിസ്സ് ഓഫ് ലവ് എന്നൊക്കെ പ്റയാമെങ്കിലും അത് മലയാളി പൊതുബോധത്തെ പറഞ്ഞ് മനസ്സിലാക്കാന‍് കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. ഉത്തരേന്ത്യയില് ഉള്ള സ്ത്രീ വിരുദ്ധത കേരളത്തില് വരാതിരിക്കാനാണ് തങ്ങള് സമരം നടത്തിയത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒരു ബസ്സില് കയറിയാല് എതിര‍് ലിംഗത്തില് പെട്ട വ്യക്തിയുടെ കൂടെ ഇരിക്കാന‍് പോലും മടി കാണിക്കുന്ന, ആറുമണിക്ക് വീട്ടില് കയറാത്ത പെണ്ണുങ്ങ്ള്ക്ക് മനോഹരമായ പേരുകള് നല്കുന്ന മലയാളികള് എങ്ങനെ സ്വീകരിക്കും എന്നത് കണ്ടറിയേണ്ടത് തന്നെ ആണ്. മാത്രമല്ല, രണ്ട് കാര‍്യങ്ങള് അപ്പോഴും തൊണ്ടയില് തടയും. ഒന്നാമത്തെത് രാഹുല് കിസ്സ് ഓഫ് ലവിനെ പല ചാനല് ചര‍്ച്ചകളിലും പ്രതിനിധീകരിച്ച വ്യക്തി ആണ്. അങ്ങനെ ഉള്ള ആള് പോലീസ് റെയിഡ് ഒഴിവാക്കാന‍് പോലും കിസ്സ് ഓഫ് ലവിന്റെ പേര‍് ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെത് ഹിന‍്ദു സംഘടനാ പ്രവര‍്ത്തകരുടെ പേരില് രാഹുലിന്റെയും രശ്മിയുടെയും പ്രൊഫൈലില് തെറി വിളിച്ചത് പലതും (എല്ലാമല്ല) രാഹുലിന്റെ തന്നെ ഫേക് ഐ ഡി ആയിരുന്നു. അത് രാഷ്ട്രീയ ലക്ഷ്യങ്ങള്ക്ക് ഉപയോഗിച്ചതും ചോദ്യം ചെയ്യപ്പെടും.

അറസ്റ്റിലായവര‍്

അവരെ വിജയികളുടെ നിരയില് പെടുത്താന‍് ആണ് എനിക്കിഷ്ടം. കാരണം രണ്ട് കൂട്ടരെ തങ്ങളുടെ ആവശ്യങ്ങള്ക്ക് ആയി ഉപയോഗിക്കാന‍് അവര‍്ക്കായി. പിന്നെ കേസ് അന‍്വേഷിക്കുന്ന ഐ ജിയെ മാറ്റിയതോടെ കേസ് എവിടെ ചെന്നെത്തും എന്ന് പറയാന‍് പറ്റില്ല. ഇത്തരം കേസുകളില് പെടുന്നവര‍്ക്ക് ലഭിക്കുന്ന സെലിബ്രിറ്റി പരിവേഷം ഇവര‍്ക്കും ലഭിച്ചാല് ആ വിജയം കുറച്ച് കൂടെ ആധികാരികം ആവും.

ചുമ്പന സമരം : വിജയികളും പരാജിതരും