ലിംഗായത്ത് മത പ്രഖ്യാപനവും കർണാടക രാഷ്ട്രീയവും

ഇത് വളരെ രസകരമായ ഒരു കളിയാണ്. പ്രത്യക്ഷത്തിൽ ബി ജെ പി വെട്ടിൽ ആണ് എന്ന് തോന്നും എങ്കിലും തിരഞ്ഞെടുപ്പ് റിസൾട് വരുന്ന ദിവസമേ ആരാണ് സത്യത്തിൽ വെട്ടിൽ ആയത് എന്ന് പറയാൻ പറ്റു. പരിഗണിക്കേണ്ട രണ്ടുമൂന്നു രസകരം ആയ കാര്യങ്ങൾ ,

ലിംഗായത്തുകൾ 17 ശതമാനം അല്ല വെറും പത്ത് ശതമാനത്തിൽ താഴെയേ ഉള്ളു എന്നത് സിദ്ധരാമയ്യ തന്നെ 150 കോടി ചിലവിൽ നടത്തിയ ജാതി സെൻസസിൽ കണ്ടെത്തിയിട്ട് ആധികമായില്ല. സ്വന്തം മന്ത്രിസഭയിലെ അടക്കം പ്രതിഷേധത്തെ തുടർന്ന് സിദ്ധരാമയ്യ ആ സെൻസെസ് മുക്കി.

ലിംഗായത്തിലെ വീരശൈവർ ഈ തീരുമാനത്തിൽ തൃപ്തരല്ല. കോൺഗ്രസിലെ തന്നെ വീരശൈവ നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ലിംഗായത്തുകാരും വീരശൈവരും തെരുവിൽ ഏറ്റുമുട്ടലിന്റെ വക്കിൽ ആണ് പലയിടത്തും.

ലിംഗായത്തിൽ തന്നെ പലരും ഇത് കോൺഗ്രസ്ന്റെ ഇലക്ഷൻ നാടകം ആയി മാത്രമേ കാണുന്നുള്ളൂ. ബി ജെ പിക്ക് കുറച്ച് ലിംഗായത്ത് വോട്ടുകൾ നഷ്ടപ്പെടാം. പക്ഷെ മുഴുവൻ നഷ്ടപ്പെടാൻ സാധ്യത കുറവാണു.

കോൺഗ്രസിന് ആന്റി ഹിന്ദു പാർട്ടി എന്ന പേര് ഇപ്പോഴേ ഉണ്ട്. ഇപ്പോൾ ഹിന്ദുക്കളെ വിഭജിക്കുന്ന പാർട്ടി എന്ന പേര് കൂടെ കിട്ടും. രാഹുൽ ഗാന്ധി വരെ അമ്പലങ്ങൾ സന്ദർശിച്ച് സോഫ്റ്റ് ഹിന്ദുത്വത്തിലേക്ക് തിരിയാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ അത് എത്രമാത്രം ഗുണകരം ആകും എന്ന് കണ്ടറിയേണ്ടി വരും.

ലിംഗായത്ത് ഹിന്ദുക്കളിൽ സവർണ വിഭാഗത്തിൽ പെടുന്നവർ ആണ്. മാത്രമല്ല, 5 ശതമാനം സംവരണം ഇപ്പോൾ ഉണ്ട് താനും. അവർക്ക് ന്യൂനപക്ഷ പദവി മുസ്ലീങ്ങൾ ഉൾപ്പടെ ഉള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ എങ്ങനെ എടുക്കും എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

2013 അന്നത്തെ മൻമോഹൻ ഗവൺമെന്റ് തള്ളിയതാണ് ലിംഗായത്ത് മതം എന്ന ആവശ്യം. അത് വീണ്ടും ചർച്ചയാവും.

Advertisements
ലിംഗായത്ത് മത പ്രഖ്യാപനവും കർണാടക രാഷ്ട്രീയവും

ന്യായീകരണ സഖാക്കൾ

ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ച വിഷയത്തിൽ ഓൺലൈൻ ഓഫ്‌ലൈൻ സഖാക്കൾ എല്ലാം വിശദ്ധീകരണം ആയിട്ട് വരുന്നുണ്ട്. പതിവ് പോലെ പിണറായി അല്ല, പോലീസ് ആണ് കുറ്റക്കാർ എന്നതാണ് വാദം. സംഘി പോലീസ് ആണത്രേ. ഏത്, നമ്മുടെ പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന പോലീസ് സംഘടനക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള പോലീസ് സേന ഫുൾ സംഘികൾ ആണ്. ആ വാദം ഒന്ന് ക്ലച്ച് പിടിച്ച് വരുന്നതിന് മുൻപേ ഷംസീർ എം എൽ എ പണി പറ്റിച്ചു. പോലീസ് ചെയ്തത് ശരിയാണ് ഡി ജി പി ഓഫിസിന് മുൻപിൽ സമരം ചെയ്യാൻ പാടില്ല, ചെയ്‌താൽ പോലീസ് തടയും പോലും. ഏത്, പോലീസ് സ്റ്റേഷനിൽ കയറി പ്രതികളെ ഇറക്കി കൊണ്ട് വരുന്ന സഖാക്കൾ ആണ് പറയുന്നത്. പോലീസ് ചെയ്തത് ശരിയായിരുന്നു എന്ന് മൂത്ത സഖാവും പറഞ്ഞു. തോക്ക് സ്വാമിയും പുറത്ത് നിന്നുള്ളവരും ഒക്കെ സംഭവ സ്ഥലത്തേക്ക് ഇരച്ച് കയറിയത് മൂലം ആണത്രേ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത്. തോക്ക് സ്വാമി ഇരച്ച് കയറിയതിന് ജിഷ്ണുവിന്റെ അമ്മയെ തല്ലുന്നത് എന്തിനാണ്, മുഖ്യമന്ത്രിയോ ഡി ജി പിയോ അവരെ ഒന്ന് കാണാനെങ്കിലും തയ്യാറായിരുന്നെങ്കിൽ പ്രശ്നം ഇത്രയും വഷളാവുമായിരുന്നോ എന്നൊക്കെ നമ്മൾ സാധാരണക്കാർക്ക് സംശയം തോന്നാം. പക്ഷെ മകന്റെ മരണം “വിൽക്കാൻ” നടക്കുന്ന അമ്മ ആണ് പ്രശ്നക്കാരി എന്ന് പല ഓൺലൈൻ സഖാക്കളും തീരുമാനിച്ച് കഴിഞ്ഞു. മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് എന്നാണ് ഇപ്പോൾ സഖാക്കളുടെ ആവശ്യം. രാജൻ മുതൽ രോഹിത് വരെ ഒരുവിധം മരണങ്ങൾ എല്ലാം സ്വന്തം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച് കഴിഞ്ഞ സഖാക്കൾ പറയുംപോൾ മറ്റുള്ളവർ തീർച്ചയായും അത് വകവയ്ച്ച് കൊടുക്കണം.

ന്യായീകരണ സഖാക്കൾ

മോഹൻ ലാലിന് തെറ്റി. വിമർശ്ശകർക്കോ?

പ്രധാനമന്ത്രിയുടെ നോട്ട് നിരോധന നീക്കത്തെ അനുകൂലിച്ച് കൊണ്ട് മോഹൻ ലാൽ എഴുതിയ ബ്ലോഗും അതിനോട് പ്രമുഖർ ഉൾപ്പടെ ഉള്ളവരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാവുകയാണല്ലോ ഇപ്പോൾ. ആരാധനാലയങ്ങളിലും മദ്യഷാപ്പുകളിലും സിനിമ തീയേറ്ററുകളിലും ക്യൂ നിൽക്കുന്ന നമുക്ക് രാജ്യത്തിന്റെ നന്മക്ക് വേണ്ടി അൽപനേരം എ ടി എം / ബാങ്കിന് മുൻപിലും ക്യൂ നിൽക്കാം എന്ന പരാമർശം ഒട്ടേറെ വിമർശനം വിളിച്ച് വരുത്തി. യുക്തിപരമായി ചിന്തിച്ചാൽ മോഹൻ ലാലിന്റെ വാദം നിലനിൽക്കുന്നത് അല്ല എന്ന് കാണാം. ആരാധനാലയങ്ങളിലും, മദ്യശാലകളിലും, സിനിമ തീയേറ്ററുകളിലും ക്യൂ നിൽക്കുന്ന ആളുകൾ അത് ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണ്. ഗവൺമെന്റ്, പാർട്ടി പ്രഖ്യാപനങ്ങൾക്കും പദ്ധതികൾക്കും വന്ന് ക്യൂ നിൽക്കുന്നവരും കുടുങ്ങി പോവുന്നവരും നല്ലൊരു ശതമാനവും സ്വമേധയാ പങ്കെടുക്കുന്നവർ അല്ല. എന്നാൽ മോഹൻ ലാലിനെ വിമർശിക്കുന്നവർ ആരും തന്നെ ഈ ഒരു പോയിന്റിന്റെ മേലെ അല്ല അദ്ദേഹത്തെ വിമർശിക്കുന്നത്. മറിച്ച് അദ്ദേഹത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അല്ലെങ്കിൽ മോഹൻ ലാൽ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചികഞ്ഞെടുക്കാൻ ആണ് മിക്കവരും ശ്രമിക്കുന്നത്. പലരും , മുതിർന്ന എഴുത്തുകാർ പോലും, വെറും ഇന്റർനെറ്റ് ട്രോൾ നിലവാരത്തിലേക്ക് താണ് പോവുന്നത് കാണാം.ആന്റണി പെരുമ്പാവൂരും ആനക്കൊമ്പും നരസിംഹവും എല്ലാം മോഹൻ ലാൽ പിണറായി വിജയന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തുമ്പോഴും ഇവിടെ ഉണ്ടായിരുന്നു. പുലി മുരുകനും നരസിംഹവും എല്ലാം പെട്ടെന്ന് ഒരു ദിവസം സ്ത്രീ വിരുദ്ധമായി മാറിയത് അല്ല. ഇത്തരം പരാമർശങ്ങൾ വിമർശകരുടെ കാപട്യം ആണ് തുറന്ന് കാണിക്കുന്നത്. മോഹൻലാലിന് ജനങ്ങൾ നേരിടുന്ന കഷ്ടപ്പാടുകളെ പറ്റി ക്ലാസ് എടുത്ത് ഹാർത്തൽ വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളും കാട്ടുന്നത് തങ്ങൾക്ക് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുക്കാൻ അനുവദിക്കില്ല എന്ന ദാർഷ്ട്ര്യം ആണ്. ഏകദേശം ഇതേ അഭിപ്രായം പ്രകടിപ്പിച്ച ആമിർ ഖാനും ജോയ് മാത്യുവും ഒന്നും ഇത്രയും വിമർശനം നേരിടേണ്ടി വരുന്നില്ല എന്നതാണ് ഇതിൽ ഒരുപക്ഷെ ഏറ്റവും വലിയ തമാശ.

മോഹൻ ലാലിന് തെറ്റി. വിമർശ്ശകർക്കോ?

Kejriwal brand of simplicity and why it’s gonna stay

The social media is filled with discussions on the open letter written by an Engineer critisizing Arvind Kejriwal for apparantly not wearing Shoes during his meeting with the French President and Kejriwal’s reply to the letter. While one side is accusing Kejriwal for spoiling image of the Country, the other side is invoking Mahatma Gandhi. Kejriwal’s reply is nothing but a terrible attempt to project himself as the only leader who can take on Modi. For that he even alleges Modi of Insulting National symbols while conveniently forgetting he didn’t even salute the National Flag during his first term. The interesting questions will be, is he a man of simple life style as his supporters claim? Or untidiness and simple dressing are the same thing? At least answers to these questions are pretty simple. Like any socialist hypocrat, Arvind Kejriwal has no problem in enjoying the laxurious life style while preaching simplicity to others. One of the first thing he did when came in to power was to ask for 4 BHK duplex house for himself and his right hand man. When he is in Bangalore, he has no problem with taking VIP lane or the “lal batti culture”. With recent self appriasal, he is one of India’s highest paid politicians. His simplicity is mainly for cameras. It’s a well thought out marketing strategy like the “100% real fruit juices” you see in super markets. He will make sure that his simplicity is noticed wherever he go. For that, he will go to any extend, will wear a socks with chappal or a mufler and faded sweater which will stand out in any crowd. The percentage of simplicity in this is same as the percentage of real fruits in those fruit juices.
We do have some real simple leaders in our political class for they don’t advertise their simplicity. Tripura CM Manik Sarkar for instance, has a very simple life-style. Major part of his salary goes to his party as levy. AK Antony of Congress party is well known for his simple life-style. Heera Lal Verma of BJP is another example. Defence Minister Manohar Parikar follows a simple life-style and even often wears a chappal to office ( Without socks and without making it look untidy & ugly, ofcourse). The problem with these brands of simplicity is, they are not well advertised and hence will find few takers.
Why do I belive AK brand of simplicity will stay for long? Because it has been around for so long. Nehru-Gandhi family has used it pretty well. Legends say it was Indira Gandhi who taught Sonia Gandhi how to wear a Saree to look a like “aam aurat”. Rahul Gandhi and Priyanka Vadra who don groovy costumes when voters are not around will be in their commoner avatars before blaming “suit-boot ki sarkar” for everything. This has been around for a while. It’s just that like everything else, AK is taking it to ridiculous levels.After all, No publicity is bad publicity.

Kejriwal brand of simplicity and why it’s gonna stay