എം ബി ബി എസ്സുകാർക്ക് പിടികിട്ടാത്ത രോഗം

ഹലോ..
ഹലോ ആരാണ്?
കുട്ടീ ഞാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ്.
എന്ത് പറ്റി സാർ?
കുട്ടി പറ്റിയാൽ നാളെ തന്നെ സര്ടിഫിക്കറ്റുമായ് ഇവിടം വരെ വരണം.
എന്ത് പറ്റി സാർ? ആ പോസ്റ്റിന് എന്നെക്കാളും ക്വാളിഫൈഡ് ആയ ആളുകൾ ഉണ്ട് എന്നല്ലേ പറഞ്ഞത്?
അത് ശരിയാണ്, പക്ഷെ കുട്ടിയുടെ ഭർത്താവിന്റെ എം ബി ബി എസ് പ്രസംഗം ഇന്നാണ് കണ്ടത്. അപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കൂടെ തീരുമാനിച്ചു, ആ ജോലി കുട്ടിക്ക് തന്നെ തരാൻ.
അല്ല സാർ അത്…
ഒന്നും പറയണ്ട.. ഞങ്ങൾ വല്ലപ്പോഴും അല്ലെ ഇതൊക്കെ കേൾക്കേണ്ടി വരുന്നത്. കുട്ടിയുടെ കാര്യം ഓർത്തപ്പോൾ.. ഹോ ഇവരൊന്നും കരഞ്ഞില്ല എന്നെ ഉള്ളു.. എപ്പോൾ വന്നു ജോയിൻ ചെയ്യാൻ പറ്റും?

Leave a comment